മസാലദോശ കഴിച്ചുകൊണ്ടിരിക്കെ കിട്ടിയത് തേരട്ടയെ, ഹോട്ടല്‍ പൂട്ടിച്ചു

കൊച്ചി: ഹോട്ടലിലെ മസാലദോശയില്‍ നിന്നും തേരട്ടയെ കണ്ടെത്തി. പറവൂരിലാണ് സംഭവം. വസന്തവിഹാര്‍ എന്ന ഹോട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് തേരട്ടയെ കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു.

മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇവര്‍ ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്കി. അതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം പരിശോധന നടത്തി.

also read: 101-ാം വയസ്സിലും അംഗീകാരത്തിന്റെ കൊടുമുടിയില്‍! റിപ്പബ്‌ളിക് ദിന പരേഡില്‍ രാജ്യതലസ്ഥാനത്ത് കേരള ഫ്‌ലോട്ടില്‍ തലയെടുപ്പോടെ കാര്‍ത്ത്യായനി അമ്മ

ഹോട്ടലിലെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവര്ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്. തുടര്ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടല് അടപ്പിച്ചു.

Exit mobile version