വരുമാന സർട്ടിഫിക്കറ്റ് വേണമെങ്കിൽ 10,000 രൂപ വീട്ടിലെത്തി നൽകണം; കൈക്കൂലി കേസിൽ തഹസിൽദാർ അറസ്റ്റിൽ, ജയേഷിനെ കുടുക്കിയത് ഇങ്ങനെ

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ വിജിലൻസിന്റെ പിടിയിൽ. വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ നൽകണമെന്നായിരുന്നു ആവശ്യക്കാരനോട് ജയേഷ് ചെറിയാൻ പറഞ്ഞത്. കട്ടപ്പനയിലെ വീട്ടിൽ എത്തി പണം നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

10,000 രൂപ കൂടുതലാണെന്നും അത് കുറച്ച് നൽകണമെന്നും വരുമാന സർട്ടിഫിക്കറ്റ് വേണ്ടയാൾ ആവശ്യപ്പെട്ടു. എന്നാൽ ഉദ്യോഗസ്ഥൻ ജയേഷ് അതിന് തയ്യാറായില്ല. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരമാണ് പണവുമായി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. കാഞ്ചിയാർ സ്വദേശിയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് തഹസിൽദാറെ അറസ്റ്റ് ചെയ്തത്.

Exit mobile version