ബൈക്കില്‍ ടോറസ് ലോറിയിടിച്ച് അപകടം, മകന്റെ കണ്‍മുന്നില്‍ വെച്ച് അമ്മയ്ക്ക് ദാരുണാന്ത്യം, നടുക്കം

കോട്ടയം: ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ വെള്ളുത്തുരുത്തിയിലാണ് സംഭവം. കുഴിമറ്റം കാവാട്ട് ഹൌസില്‍ അശ്വതി ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. മകന്റെ കണ്‍മുന്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ഗുരുതര പരിക്കുകളോടെ മകന്‍ വിഷ്ണുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. വിഷ്ണുവിനൊപ്പം ബൈക്കില്‍ പോകുന്നതനിടെയാണ് അപകടം സംഭവിച്ചത്. കോട്ടയം ഞാലിയാകുഴി പരുത്തുംപാറ റൂട്ടില്‍ വെള്ളുത്തുരുത്തി ക്‌നാനായ പള്ളിയ്ക്ക് സമീപത്തായിരുന്നു അപകടം.

also read: അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നു; അപർണയെ പിന്തുണച്ച് ഫാത്തിമ തെഹ്ലിയ

ഞാലിയാകുഴിയില്‍നിന്ന് വരികയായിരുന്ന ടോറസ് ലോറി എതിര്‍ദിശയില്‍വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ തലയിലൂടെ ടോറസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു.

also read: ‘സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കൂ, ഒരു ഹിപ്പോക്രാറ്റായി തരം താഴരുത്’ അടൂർ ഗോപാലകൃഷ്ണനെതിരെ മേജർ രവി

സംഭവസ്ഥലത്തുവെച്ചുതന്നെ അശ്വതി മരിച്ചു. അശ്വതിയുടെ മൃതദേഹം പൊലീസ് എത്തി ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബൈക്കില്‍നിന്ന് വീണ വിഷ്ണുരാജിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗട്ടര്‍ ഒഴിവാക്കാനായി വെട്ടിക്കുന്നതിനിടെയാണ് ലോറി ബൈക്കില്‍ ഇടിച്ചതെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. രാജുവാണ് അശ്വതിയുടെ ഭര്‍ത്താവ്. വിശാഖ്, വിഷ്ണു എന്നിവര്‍ മക്കളാണ്. ഇന്ദു മരുമകളാണ്.

Exit mobile version