ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെടല്‍; പത്താം തരം പരീക്ഷയെ കീഴടക്കി നടി ലീന ആന്റണി; മാതൃക!

ചേര്‍ത്തല: പത്താംക്ലാസ് പരീക്ഷയെ ഒറ്റപ്പെടലിന്റെ വേദനയോടൊപ്പം കീഴടക്കി നടി ലീന ആന്റണി. ആദ്യത്തെ ശ്രമത്തില്‍ വട്ടം ചുറ്റിച്ച കണക്കിനെയും രസതന്ത്രത്തെയും സേ പരീക്ഷയില്‍ കീഴടക്കിയാണ് പത്താം തരം തുല്യതാ പരീക്ഷയെ ലീന മറികടന്നത്.

സിനിമകളില്‍ അമ്മ വേഷങ്ങളില്‍ എത്തിയാണ് ലീന ആരാധകര്‍ക്ക് സുപരിചിതയായത്. ഒടുവില്‍ ജീവിത സായാഹ്നത്തില്‍ 73-ാം വയസ്സിലാണ് പത്താംക്ലാസ് ലീന നേടിയെടുത്തത്. ആറുപതിറ്റാണ്ടു മുമ്പു മുടങ്ങിയ പഠനത്തിനാണ് ഇതോടെ വിജയകരമായ തുടര്‍ച്ച ലഭിച്ചിരിക്കുന്നത്.

സെപ്റ്റംബറില്‍ തുടര്‍വിദ്യാപദ്ധതി പ്രകാരം പത്താംതരം പരീക്ഷയെഴുതിയെങ്കിലും , നവംബറിലെ റിസല്‍ട്ട് എത്തിയപ്പോള്‍ കണക്കും രസതന്ത്രവും പരാജയപ്പെടുത്തി. തുടര്‍ന്ന് സേ പരീക്ഷയെഴുതി വിജയം നേടുകയായിരുന്നു.

also read- കാത്തിരുന്ന് കിട്ടിയ കണ്മണിയെ കണ്ണുനിറയെ കാണാന്‍ കഴിഞ്ഞില്ല, പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

‘മഹേഷിന്റെ പ്രതികാരം’ സിനിമയിലൂടെയാണ് നാടകനടിയായ ലീന ആന്റണി സിനിമയിലെത്തിയത്. ഭര്‍ത്താവും നടനുമായ കെഎല്‍ ആന്റണിയും ഈ സിനിമയിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ആന്റണിയുടെ മരണത്തോടെയാണ് ലീന പഠനത്തെ കൂട്ടുപിടിച്ചത്. തൈക്കാട്ടുശ്ശേരി ഉളവയ്പ്പില്‍ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്. മകന്‍ ലാസര്‍ ഷൈനും മരുമകള്‍ അഡ്വ. മായാകൃഷ്ണനുമാണ് പത്താംതരം പരീക്ഷയ്ക്ക് പ്രചോദനം നല്‍കിയത്.

Exit mobile version