സ്‌കൂളില്‍ നിന്നും നേരത്തെ ഇറങ്ങിയ അധ്യാപകന്‍ വീട്ടില്‍ തിരിച്ചെത്തിയത് അസ്വസ്ഥനായി, പിന്നാലെ ജീവനൊടുക്കി, ദുരൂഹമരണത്തില്‍ കേസ്

മൂന്നാര്‍: അധ്യാപകനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്. ഇടുക്കിയിലാണ് സംഭവം. കട്ടപ്പന ശാന്തിഗ്രാം സ്വദേശി അരുണ്‍ തോമസിന്റെ മരണത്തിലാണ് മൂന്നാര്‍ പൊലീസ് സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് അരുണ്‍ തോമസ്. രാവിലെ 10 30 ഓടെ സ്‌കൂളിലെത്തിയ അരുണ്‍ 11 മണിയോടെ വീട്ടിലേക്ക് തിരിച്ചെത്തി. ആ സമയത്ത് വീട്ടില്‍ പിതാവുണ്ടായിരുന്നു. എന്നാല്‍ പിതാവിനോട് ഒന്നും മിണ്ടാതെ അരുണ്‍ മുറിക്കുള്ളിലേക്ക് കടന്ന് കതകടച്ചു.

also read: ഓഫീസില്‍ വന്നയാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം; കുഴഞ്ഞുവീണപ്പോള്‍ കൃത്യസമയത്ത് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിച്ച് ആരോഗ്യ സെക്രട്ടറി

ഏറെ നേരം കഴിഞ്ഞിട്ടും അരുണിനെ പുറത്തൊന്നും കാണാതെ വന്നതോടെ പിതാവ് ജനലിലൂടെ നോക്കിയപ്പോഴാണ് അരുണ്‍ തോമസിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ സ്‌കൂളില്‍ വിളിച്ച് വിവരം അറിയിച്ചു. നാട്ടുകാരും അധ്യാപകരും കുട്ടികളും വീട്ടിലേക്ക് ഓടിയെത്തി.

also read: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു: ഹാഷിം അംല

വാതില്‍ പൊളിച്ച് ഇദ്ദേഹത്തെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അധ്യാപകന്‍ അസ്വസ്ഥനായിരുന്നു. സ്‌കൂളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോയെന്നതും വ്യക്തമല്ല.

അതേസമയം, അധ്യാപകന്റെ മരണത്തില്‍ സ്‌കൂള്‍ മാനേജുമെന്റ് അനുശോചനം രേഖപ്പെടുത്തുകയോ, കുട്ടികള്‍ക്ക് അവധി നല്‍കുകയോ ചെയ്യാന്‍ കൂട്ടാക്കിയില്ല. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നാളെ ഫോറന്‍സിക് വിദഗ്ധര്‍ അധ്യാപകന്റെ വീട്ടില്‍ പരിശോധന നടത്തും.

Exit mobile version