‘സ്‌കൂൾ കലോത്സവത്തിന് മാംസം വിളമ്പാൻ ഒരുക്കമാണെങ്കിൽ കോഴിയിറച്ചി സൗജന്യമായി നൽകും, എവിടെ നടത്തിയാലും എത്തിക്കും’

school kalolsavam | Bignewslive

തൃശൂർ: കോഴിക്കോട് സ്‌കൂൾ കലോത്സവം വിജയകരമായി അവസാനിച്ചുവെങ്കിലും കലോത്സവത്തിന്റെ കലവറയിൽ നോൺ വെജ് വിഭവങ്ങളും ഒരുക്കണമെന്ന ആവശ്യവും ഇപ്പോഴും ചർച്ചകൾ നടത്തി വരികയാണ്. അടുത്ത കലോത്സവം മുതൽ മാംസം കൂടി ഉൾപ്പെടുത്താമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ ഒരുക്കമാണെന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികൾ.

സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാൻ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവർ അറിയിച്ചു. അടുത്ത വർഷത്തെ കലോത്സവം മുതൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു.

‘പണ്ടു മുതൽ തുടരുന്ന കീഴ്വഴക്കമാണ് വെജിറ്റേറിയൻ. എന്തായാലും അടുത്ത വർഷം വെജിറ്റേറിയനും നോൺവെജിറ്റേറിയനും ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഭക്ഷണവും കൊടുക്കുന്നുണ്ട്. സർക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി വിവാദങ്ങളോട് പ്രതികരിച്ചിരുന്നു.

Exit mobile version