കലോത്സവത്തിന് കൊണ്ടുപോയ പ്ലസ് വണ്‍കാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു; മറച്ചുവെച്ച് സ്‌കൂള്‍ അധികൃതര്‍; വാഹനവും സ്‌കൂളും അടിച്ചുതകര്‍ത്ത് വിദ്യാര്‍ത്ഥികള്‍

തൃപ്പൂണിത്തുറ: സ്‌കൂളില്‍ നിന്നും ഉപജില്ലാ കലോത്സവത്തിനായി കൊണ്ടുപോയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിന് നേരെ വ്യാപക പ്രതിഷേധം. കലോത്സവം കഴിഞ്ഞു മടങ്ങവേ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായാണ് പരാതി.

എറണാകുളം പട്ടിമറ്റം കുമ്മനോട് സ്വദേശി കിരണിനെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ മാസം 16നാണു കേസിനാസ്പദമായ സംഭവം.

കലോത്സവത്തിന് പോകാനായി ഇറങ്ങിയ പെണ്‍കുട്ടിയുടെ യാത്ര ബസ് സമരംകാരണം മുടങ്ങാതിരിക്കാനാണ് അധ്യാപകനൊപ്പം പോയത്. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കിരണിനൊപ്പം ബൈക്കിലാണു വിദ്യാര്‍ഥിനി പോയത്.

എന്നാല്‍ തിരികെ അധ്യാപകന് ഒപ്പം തന്നെ തിരിച്ചുവരവേ കിരണ്‍ പീഡിപ്പിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

ALSO READ- പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി

പെണ്‍കുട്ടി തന്റെ ദുരനുഭവം സ്‌കൂള്‍ അധികൃതരോടു പറഞ്ഞിട്ടും നടപടി എടുക്കാതെ സംഭവം മറച്ചുവയ്ക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. അതേസമയം, പീഡന വിവരമറിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച് അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂളിലെ ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തിരുന്നു. എന്നിട്ടും അധികൃതര്‍ പോലീസിനെ വിവരമറിയിച്ചില്ല.

പിന്നീടു വിദ്യാര്‍ഥിനിയെ കൗണ്‍സലിങ് നടത്തുകയും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട താല്‍ക്കാലിക അധ്യാപികയുടെ മൊഴിയിലാണു കേസെടുത്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

Exit mobile version