മൂന്ന് ദിവസമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍: കുരിശടിയില്‍ മണിക്കൂറുകളോളം തണുപ്പില്‍ കുരുന്ന്, രക്ഷകനായി തട്ടുക്കടക്കാരന്‍

കൊല്ലം: കൊട്ടാരക്കര വാളകത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബഥനി കോണ്‍വെന്റിന് മുന്നിലാണ് കുഞ്ഞിനെ കണ്ടത്.

ഇന്നലെ രാത്രി 8.15 നാണ് മുഖംമൂടി ധരിച്ചയാള്‍ കുഞ്ഞിനെ കുരിശടിക്ക് മുന്നില്‍ ഉപേക്ഷിച്ച് മുങ്ങിയത്. പിന്നീട് പുലര്‍ച്ചെ 3.15 നാണ് തട്ടുകട നടത്തുന്നയാള്‍ കട തുറക്കാനെത്തിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്.

കുഞ്ഞിനെ കൊണ്ടുവെച്ചയാള്‍ മുഖം മറച്ചിരുന്നതാല്‍ കുരിശടിക്ക് മുന്നിലെ സിസിടിവിയില്‍ ഇയാളുടെ മുഖം വ്യക്തമല്ല. എന്നാല്‍ പ്രദേശത്തെ മറ്റു സിസിടിവി ക്യാമറകളില്‍ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന് പരിശോധിക്കുകയാണ് പോലീസ്.

തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശത്ത് നിന്നും ഇത്രയധികം സമയം അപകടമില്ലാതെ കുട്ടിയെ കിട്ടിയത് ആശ്വാസമാണെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version