പാലക്കാട് പിഞ്ചുകുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ച് അമ്മ കടന്നു

പാലക്കാട്: പാലക്കാട് കൂട്ട്പാതയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ചാണ് അമ്മ കടന്നത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.

അസം സ്വദേശികളുടേതാണ് കുഞ്ഞ്. അച്ഛന്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കി അമ്മ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനായിട്ടില്ല.

Exit mobile version