പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശിയെത്തി, സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

തൃശൂര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ സ്‌കൂളില്‍ വടിവാള്‍ വീശിയെത്തി രണ്ടംഗ സംഘത്തിന്റെ പരാക്രമം. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം.

ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് വടിവാള്‍ വീശി സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read: ഉമറും അലിയും ഇനി രണ്ട് പേര്‍: ഇറാഖി സയാമീസ് ഇരട്ടകള്‍ക്ക് 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജന്മം

തൃശ്ശൂരിലെ വരവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അക്രമികള്‍ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി മറ്റൊരു വാഹനം തട്ടിയിരുന്നു.

also read: ഭവന പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വീടുകള്‍ നല്‍കി: ജപ്തി ഭീഷണിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

ഈ സംഭവം ചോദിക്കാനാണ് ഇവര്‍ വടിവാളുമായെത്തിയത്. സംഭവം കണ്ട് സ്‌കൂളിലുണ്ടായിരുന്നവരെല്ലാം ഭയന്നു. അക്രമികളെ മറ്റുള്ളവര്‍ ഇടപെട്ട് സ്‌കൂളില്‍ നിന്നും പറഞ്ഞയക്കുകയായിരുന്നു. സഭവത്തില് ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version