കോതമംഗലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഒളിവില്‍പ്പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

കോതമംഗലം: കോതമംഗലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംശയരോഗിയായ ഇയാള്‍ മക്കളുടെ മുന്നിലിട്ടായിരുന്നു ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കോതമംഗലത്ത് ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് സംഭവം നടന്നത്. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ പ്രിയയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയിരിക്കുകയായിരുന്നു ഇയാള്‍. പോലീസ് ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പോലീസ് പറഞ്ഞു.

കെട്ടിടം പണി ജീവനക്കാരനാണ് മരിച്ച സജി. പ്രിയ ഊന്നുകലില്‍ തയ്യല്‍തൊഴിലാളിയുമാണ്. ഊന്നുകല്‍ എസ്‌ഐ നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

Exit mobile version