വെള്ളം കോരുന്നതിനിടെ പൂര്‍ണഗര്‍ഭിണിയായ യുവതി കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഭര്‍ത്താവും അയല്‍വാസിയും, ഒടുവില്‍ സംഭവിച്ചത്

കീഴരിയൂര്‍: കിണറ്റില്‍ വീണ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ രക്ഷിക്കുന്നതിനിടെ ഭര്‍ത്താവും അയല്‍വാസിയും കിണറ്റില്‍ വീണു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് മൂവരെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്.

കീഴരിയൂരിലെ പുതിശേരി മീത്തല്‍ മനു (22), പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ അനഘശ്രീ (20), രക്ഷിക്കാന്‍ ചാടിയ അയല്‍ വീട്ടുകാരനായ സുധീഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11ന് ആണ് സംഭവം. വെള്ളം കോരുന്നതിനിടയില്‍ യുവതി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.

also read: വഴിയരികില്‍ നിന്ന ആദിവാസി കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കി കെഎസ്ആര്‍ടിസി ഡ്രൈവര്‍; കൈയ്യടി നേടി പ്രദീപ് കുമാര്‍

യുവതിയെ രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോഴാണു യുവാവും അപകടത്തില്‍ പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

also read: പ്രിയപ്പെട്ട പഴയിടം അങ്ങ് ഇനിയും കലോല്‍സവ ടെന്‍ഡറിംഗില്‍ പങ്കെടുക്കണം, എന്റെ കുട്ടികള്‍ അവര്‍ക്കാഗ്രഹമുള്ളിടത്തോളം നോണ്‍ വെജ് ആയി തുടരും; തുറന്ന കത്തുമായി അരുണ്‍ കുമാര്‍

ഉടന്‍ കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനിലെ സി.പി.ആനന്ദന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍ കെ.സിജിത്ത് കിണറ്റില്‍ ഇറങ്ങി 3 പേരെയും രക്ഷപ്പെടുത്തി.

Exit mobile version