കാസര്‍കോട്ടെ അഞ്ജു ശ്രീയുടെ മരണം ആത്മഹത്യ? മരണം എലിവിഷം ഉള്ളില്‍ ചെന്ന്

കാസര്‍കോട്ടെ അഞ്ജു ശ്രീയുടെ മരണം ആത്മഹത്യ; മരണം എലിവിഷം ഉള്ളില്‍ ചെന്ന്; ഗൂഗിളില്‍ എലിവിഷം സെര്‍ച്ച് ചെയ്തു; കാരണം സുഹൃത്തിന്റെ മരണം; വീട്ടുകാരും മുന്‍പേ അറിഞ്ഞിരുന്നെന്ന് സൂചന

കാസര്‍കോഡ്: തലക്ലായിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. പെണ്‍കുട്ടി എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ആത്മഹത്യ കുറിപ്പെന്ന് സംശയിക്കുന്ന കത്തും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് നേരത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ സൂചന നല്‍കിയിരുന്നു.

പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ കുമാരന്‍ നായരുടെയും കെ അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്. ഡിസംബര്‍ 31നാണ് അഞ്ജുശ്രീ അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഭക്ഷണം വാങ്ങി കഴിച്ചത്. ഇതോടെ പെണ്‍കുട്ടിയുടെ ദേഹാസ്വാസ്ഥ്യം ഭക്ഷ്യവിഷബാധയേറ്റാണ് എന്ന് സംശയിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് അഞ്ജുശ്രീയുടെ മരണം മറ്റേതോ മറ്റു വിഷാംശം അകത്തു ചെന്നാണെന്നാണ് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനോട് സൂചിപ്പിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പോലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കരള്‍ പ്രവര്‍ത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ- പഴകിയ ഭക്ഷണം എങ്ങനെ തിരിച്ചറിയാം; പുറത്ത് പോയി ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പെണ്‍കുട്ടി എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു.

രണ്ട് വര്‍ഷമായി അഞ്ജു ശ്രീ പ്രണയത്തിലായിരുന്നെന്നും ഈആണ്‍സുഹൃത്ത് കാന്‍സര്‍ വന്ന് അകാലത്തില്‍ മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സുഹൃത്തിന്റെ വേര്‍പാടില്‍ മനംനൊന്ത പെണ്‍കുട്ടി മരണത്തിന് 44ാം ദിവസമാണ് സ്വയം മരണം തെരഞ്ഞെടുത്തതെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഇവര്‍ ഇക്കാര്യം മറച്ചുവെച്ച് ഭക്ഷ്യവിഷബാധയാണെന്ന് വരുത്തിതീര്‍ത്തതാണോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

അതേസമയം ന്യൂയറിന് തലേദിവസം കഴിച്ച ഭക്ഷണം കാരണം ദേഹാസ്വാസ്ഥ്യം തോന്നിയതിന് പിന്നാലെ അഞ്ജുശ്രീയും കുടുംബവും ചികിത്സ തേടിയിരുന്നു. പിന്നീട് ഏഴാം തീയതി ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.

Exit mobile version