ശബരിമലയില്‍ പരിഹാരക്രിയകള്‍ക്കായി നട അടയ്ക്കാന്‍ തീരുമാനിച്ച രാജകുടുംബത്തിനും തന്ത്രിക്കുന്ന നന്ദി; ജി സുകുമാരന്‍ നായര്‍

വിധിയില്‍ മാറ്റമുണ്ടങ്കില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തോട് പ്രതികരിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പരിഹാരക്രികള്‍ക്കായി നട അടയ്ക്കാന്‍ തീരുമാനിച്ച തന്ത്രിക്കും രാജകുടുംബത്തിനും സുകുമാരന്‍ നായര്‍ നന്ദി പറഞ്ഞു.

ജനുവരി 22ന് കേസ് പരിഗണിക്കുന്നതിനാല്‍ പേടിക്കേണ്ടതില്ലയെന്നും വിധിയെ ഇതൊന്നും ബാധിക്കില്ല. വിധിയില്‍ മാറ്റമുണ്ടങ്കില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version