ഭയം പിടികൂടിയിരിക്കുന്നു, ഇനി കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ ഞാനില്ല, ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞുവെന്ന് പഴയിടം

കോഴിക്കോട്: ഇനി കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ താന്‍ ഉണ്ടാവില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. തന്നെ കലോത്സവങ്ങളിലെ അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയം പിടികൂടിയിരിക്കുകയാണെന്നും അത്തരമൊരു ഭയമുണ്ടായാല്‍ തനിക്ക് മുന്നോട്ടുപോകുക പ്രയാസമാണെന്നും പഴയിടം പറയുന്നു.

ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു യൂത്ത് ഫെസ്റ്റ് വെല്ലിലെ അടുക്കളകള്‍. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണെന്നും പഴയിടം പറയുന്നു.

ഈ സംഭവങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ യൂത്ത് ഫെസ്റ്റിവലിലെ നിധി പോലെ കണ്ടിരുന്ന അടുക്കള ഇനി സൂക്ഷിക്കുന്നത് ശരിയല്ല. അവിടെ നിന്നും താന്‍ വിടവാങ്ങുകയാണെന്നും പഴയിടം പറയുന്നു.

also read: കടുത്ത പനി; വാരിയെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ ഇറങ്ങവെ വഴിയിൽ കാട്ടാന; ചികിത്സ കിട്ടാതെ നവജാതശിശു വിടപറഞ്ഞു

കഴിഞ്ഞ ദിവസങ്ങളിലായി കണ്ടത് ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ലെന്നും തന്റെത് പുര്‍ണമായും വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നുവെന്നും ഭക്ഷണ രീതികള്‍ മാറിവരുന്ന കാലത്ത് ഇനി തനിക്ക് പ്രസക്തിയില്ലെന്ന് ബോധ്യമായെന്നും പഴയിടം പറയുന്നു.

also read: കടലില്‍ ചാടിയെന്ന് കരുതി കാണാതായ പോലീസുകാരന് വേണ്ടി ഹെലികോപ്റ്ററില്‍ തിരച്ചില്‍; ഒടുവില്‍ ഗിരീഷ് ‘പൊങ്ങിയത്’ പാലക്കാട്; പോലീസിന് വന്‍സാമ്പത്തിക നഷ്ടം

കുട്ടികള്‍ സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന ഒരു ഭക്ഷണശാലയില്‍ ഇത്തരം വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കൊടുത്തിട്ട് നില്ക്കുന്ന സ്ഥലങ്ങളില്‍ തന്റെ ആവശ്യമില്ല.കേരളത്തിലെ സാഹചര്യം അതാണെന്നും ഇത്രയും കാലം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പഴയിടം പറയുന്നു.

Exit mobile version