കാലടിയില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെത് കൊലപാതകം; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

കൊച്ചി: കാലടിയിലെ മറ്റൂരില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മറ്റൂര്‍ വരയിലാന്‍വീട്ടില്‍ ഷൈജു (49) വിനെയാണ് കാലടി പോലീസ് പിടികൂടിയത്. കുടുംബ പ്രശ്നങ്ങള്‍ മൂലമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ കുറ്റസമ്മതം.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷൈജുവിന്റെ ഭാര്യ സുനിതയെ മറ്റൂര്‍ ചെമ്പിശേരി റോഡിലുള്ള ഭര്‍തൃഗൃഹത്തില്‍ കുത്തേറ്റ് അവശനിലയില്‍ കണ്ടത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

also read- ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ പിടിവിട്ട് പ്ലാറ്റ്‌ഫോമിനിടയില്‍ കുരുങ്ങി; രക്ഷകനായി പാഞ്ഞെത്തി ആര്‍പിഎഫ് ഓഫീസര്‍; വീഡിയോ

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അയ്യമ്പുഴ ഇന്‍സ്പെക്ടര്‍ എം മനോജ്, കാലടി എസ്‌ഐമാരായ ടിബി ബിബിന്‍, വിപിന്‍ വി പിള്ള, എസ് സുകേശന്‍, കെഎ പോളച്ചന്‍, ജി സതീശന്‍, എസ്‌സിപിഒ എംവി ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Exit mobile version