തെങ്ങിന്റെ തടി ദേഹത്ത് വീണു, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 52കാരന്‍ ആംബുലന്‍സില്‍ മരിച്ചു

സുല്‍ത്താന്‍ബത്തേരി: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാന്‍ വൈകിയതോടെ രോഗി ആംബുലന്‍സില്‍ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ ആണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനിടെയാണ് ഗതാഗക്കുരുക്കില്‍പ്പെട്ടത്.

ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് മുറിച്ചുമാറ്റുന്നതിനിടെയാണ് രാജന്‍ അപകടത്തില്‍പ്പെട്ടത്. തെങ്ങിന്റെ തടി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജനെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മോഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

also read: ഒറ്റ പ്രസവത്തിൽ ജനനം, പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നതും ഒന്നിച്ചു തന്നെ; ഒരേ ദിവസം മനസമ്മതം മൂളി 3 സഹോദരിമാർ

ഇതിനിടെ ചുരത്തിലെ ഗതാഗത തടസം കാരണം ആംബുലന്‍സ് കടന്നുപോകാന്‍ ബുദ്ധിമുട്ടുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവച്ചു. ബിജെപി പ്രാദേശിക നേതാവായിരുന്ന രാജന്‍ പുല്‍പ്പള്ളിയില്‍ ഹോട്ടല്‍ നടത്തിവരുകയായിരുന്നു.

also read: ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച സുശീൽ മാന്നിനെ റിപ്പബ്ലിക് ദിനത്തിൽ ആദരിക്കും

ഏറെ സമയത്തെ ഗതാഗത കുരുക്കില്‍ പെട്ട ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുതുവര്‍ഷ ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ വലിയ ഗതാഗത തടസമാണ് അനുഭവപ്പെട്ടത്.

Exit mobile version