നടന്ന് ക്ഷീണിക്കേണ്ട, കേരളാ പോലീസിന് ഇനി ഹോവറില്‍ പറക്കാം…!

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കനറാ ബാങ്കിന്റെ സഹായത്തോടെയാണ് ഹോവര്‍ബോര്‍ഡുകള്‍ കൊച്ചിയില്‍ നടപ്പാക്കുന്നത്.

hover-board

കൊച്ചി: നടന്ന് ക്ഷീണിക്കേണ്ട, കേരളാ പോലീസിന് ഇനിമുതല്‍ ഹോവര്‍ബോര്‍ഡുകളില്‍ പറക്കാം. ദുബായ്, അമേരിക്കന്‍ പോലീസുകാര്‍ പരീക്ഷിച്ച് വിജയിച്ച ഇലക്ട്രിക് ഹോവര്‍ബോര്‍ഡുകള്‍ കൊച്ചി പോലീസിന്റേയും ഭാഗമായി.

ഹോവര്‍ പട്രോളിന്റെ ഫ്‌ലാഗ് ഓഫ് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ നിര്‍വഹിച്ചു. സിറ്റി പോലീസ് കമീഷണര്‍ സിഎച്ച് നാഗരാജു ചടങ്ങില്‍ അധ്യക്ഷനായി. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കനറാ ബാങ്കിന്റെ സഹായത്തോടെയാണ് ഹോവര്‍ബോര്‍ഡുകള്‍ കൊച്ചിയില്‍ നടപ്പാക്കുന്നത്.

also read: മിസ്റ്റര്‍ യൂണിവേഴ്സ്; അബുദാബിയിലെ ശരീരസൗന്ദര്യ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി മലയാളി യുവാവ്

ഫ്രീ ഗോ എന്ന കമ്പനിയുടെ ആറ് ഹോവര്‍ബോര്‍ഡുകളാണ് കേരളത്തില്‍ എത്തിയത്. 1.60 ലക്ഷം രൂപയാണ് ഒന്നിന്റെ വില. റിമോട്ട് ഉപയോഗിച്ച് ഓണാക്കി വിവിധ മോഡുകളില്‍ ഹോവറില്‍ യാത്ര ചെയ്യാം. മാര്‍ച്ചില്‍ ഹോവര്‍ബോര്‍ഡ് ഉപയോഗിച്ച് കൊച്ചിയില്‍ പരീക്ഷണ പട്രോളിങ് നടത്തിയിരുന്നു

ആയാസമില്ലാതെ കൂടുതല്‍ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താമെന്നതാണ് ഹോവറുകലുടെ മേന്മ. പ്രകൃതിസൗഹൃദ വാഹനമാണ് എന്നതും ഹോവര്‍ തെരഞ്ഞെടുക്കാന്‍ കാരണമാണ്. അനായാസം റോന്തുചുറ്റി കുറ്റവാളികളെ കുടുക്കാന്‍ കൊച്ചി സിറ്റി പോലീസിന് ഹോവര്‍ബോര്‍ഡുകള്‍ ഇനി കയ്യെത്തും ദുരത്തുണ്ടാകും.

.

Exit mobile version