സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

രാത്രി വീട്ടിലെത്തിയ സജി വാക്കത്തി ഉപയോഗിച്ച് ഭാര്യ വെട്ടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു

കോതമംഗലം: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോതമംഗലം ഊന്നുകല്‍ നമ്പൂരികുപ്പില്‍ ആമക്കാട് സജിയാണ് ഭാര്യ പ്രിയയെ (38) വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെയാണ് സംഭവം നടന്നത്. രാത്രി വീട്ടിലെത്തിയ സജി വാക്കത്തി ഉപയോഗിച്ച് ഭാര്യ വെട്ടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വെട്ടേറ്റ പ്രിയയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ച പ്രിയയുടെ ഭര്‍ത്താവ് സജി കെട്ടിടം പണി ജീവനക്കാരനാണ്. പ്രിയ ഊന്നുകലില്‍ തയ്യല്‍തൊഴിലാളിയും. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ്. ഊന്നുകല്‍ എസ്‌ഐ നിയാസിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. സംഭവശേഷം കടന്നുകളഞ്ഞ സജിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Exit mobile version