ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോകുന്നതിനിടെ വാഹനാപകടം, മാണി സി.കാപ്പന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന് ദാരുണാന്ത്യം

death| bignewslive

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ പാലാ എംഎല്‍എ മാണി സി.കാപ്പന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗം മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

ഏറ്റുമാനൂര്‍ ബൈപാസില്‍ വെച്ചാണ് അപകടം സംഭവിച്ചത്. രാത്രി 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന കാര്‍ തെന്നിത്തെറിച്ചു.

also read: സൈക്കിളിലും ചവിട്ടി വന്ന് കിന്നാരം പറയാന്‍ ഇനി അവളില്ലല്ലോ, കൊച്ചുമകളുടെ വിയോഗം താങ്ങാനാവാതെ അബൂബക്കര്‍, നിദയുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞ് വീണ് മാതാവ്

തുടര്‍ന്ന് അതുവഴി ചരക്ക് കയറ്റിവന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.

also read: ‘അടുത്തതവണ വരുമ്പോൾ സമ്മാനം കൊണ്ടുവരാട്ടോ’ ഉറപ്പ് നൽകി ഇറങ്ങി; മടങ്ങിയെത്തിയത് ചേതനയറ്റ്, അച്ഛന്റെ വിയോഗം അറിയാതെ കളിചിരിയിൽ തൻവിക്

കാറിന്റെ പിന്‍സീറ്റിലായിരുന്നു രാഹുല്‍ ഇരുന്നത്. ഇവിടെയായിരുന്നു വാഹനം ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രാഹുലിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

Exit mobile version