കുതിച്ചെത്തിയ ബസ് സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു, അധ്യാപികയ്ക്ക് ദാരുണാന്ത്യം, ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

കോഴിക്കോട്: കോഴിക്കോട് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പാലാഴി പത്മാലയത്തില്‍ രശ്മിയാണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് സംഭവം.

അമിത വേഗത്തില്‍ വന്ന ബസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. രശ്മി സഞ്ചരിച്ച സ്‌കൂട്ടറില്‍ മോര്‍നിങ് സ്റ്റാര്‍ എന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി ബസിനടിയിലേക്ക് തെറിച്ച് വീണു.

also read: അവിവാഹിതരായ യുവാക്കള്‍ക്ക് വധുക്കളെ സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം; ബ്രൈഡ് ഗ്രൂം മോര്‍ച്ചയുടെ പേരില്‍ യുവാക്കളുടെ മാര്‍ച്ച്

തുടര്‍ന്ന് ബസിന്റെ പിന്‍ചക്രം ശരീരത്തില്‍ കൂടി കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപതിയിലെത്തിച്ചു. എന്നാല്‍ ചികിത്സയില്‍ കഴിയവെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

also read: ഉന്തുവണ്ടിയില്‍ പച്ചക്കറികള്‍ വില്‍ക്കുന്നതിനിടെ ബസ്സിടിച്ച് തെറിപ്പിച്ചു, ഗൃഹനാഥന് ദാരുണാന്ത്യം, ഒന്നിന് പിന്നാലെ മറ്റൊന്നായി മടക്കുമുകള്‍ വീടിനെ തളര്‍ത്തി രണ്ട് ദുരന്തങ്ങള്‍

സംഭവത്തില്‍ ബസ് ജീവനക്കാരുടെ പേരില്‍ കേസെടുത്തു. അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബസിന് മുന്നിലൂടെ പോകുകയായിരുന്ന രശ്മിയെ ഇടിച്ച ശേഷവും ഡ്രൈവര്‍ ബസ് നിര്‍ത്താതെ പോകുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Exit mobile version