ഹാപ്പി 2019: ആട്ടവും പാട്ടുമായി പുതുവത്സരാഘോഷിച്ച് കൊച്ചി മെട്രോ, വീഡിയോ

കൊച്ചി: പുതുവര്‍ഷത്തെ ആനന്ദ നൃത്തം ചവിട്ടി സ്വാഗതം ചെയ്ത കൊച്ചി മെട്രോ ജീവനക്കാര്‍. എംഡി എപിഎം മുഹമ്മദ് ഹനീഷ് മുതല്‍ സ്ഥാപനത്തിലെ പ്യൂണുമാര്‍ വരെയുള്ള ജീവനക്കാര്‍ സന്തോഷമറിയിച്ചു നൃത്തമാടുന്ന വീഡിയോ പുറത്ത്. 2018ലെ സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ സന്തോഷമറിയിച്ചു നൃത്തമാടുന്ന വീഡിയോ കെഎംആര്‍എല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്.

”2018 ഞങ്ങള്‍ക്കെല്ലാവര്‍ക്കും സംഭവബഹുലമായ വര്‍ഷമായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കു മാത്രമാണ് നന്ദി പറയേണ്ടത്, ഞങ്ങളെ പിന്തുണച്ചതിനും നിലക്കാത്ത ഊര്‍ജത്തിനും. ഇതാ ഞങ്ങളുടെ സന്തോഷവും നന്ദിയും അറിയിക്കുന്നു. എല്ലായ്‌പ്പോഴുമെന്നപോലെ നിങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജീവിതങ്ങളെ ബന്ധിപ്പിക്കുക, പാതകള്‍ കീഴടക്കുക, 2019 ലേക്ക് ഇതാ കൂടുതല്‍ യാത്രകള്‍” എന്ന അടിക്കുറിപ്പോടെയാണ് ഹാപ്പിനസ് വീഡിയോ പങ്കുവെച്ചത്.

Exit mobile version