കൈ ഷര്‍ട്ടില്‍ ഒളിപ്പിച്ച് ഒറ്റകൈ നാടകം നടത്തി ഭിക്ഷാടനം; പോലീസ് വിരട്ടിയതോടെ ഷര്‍ട്ടൂിനുള്ളില്‍ നിന്നും രണ്ടു കൈകളും പുറത്തേക്ക്; വ്യാജന്‍ പിടിയില്‍

മറയൂര്‍: ഒറ്റകൈ മാത്രമുള്ളെന്ന് കാണിച്ച് ഭിക്ഷാടനം നടത്തിയിരുന്ന വ്യാജന്‍ പോലീസ് പിടിയില്‍. തമിഴ്നാട് ഉദുമലൈ സ്വദേശിയായ ഹക്കീം എന്നയാളാണ് പോലീസില്‍ പിടിയിലായത്. മറയൂരില്‍ ഭിക്ഷ യാചിച്ച് വരികയായിരുന്നു ഇയാള്‍. ഒരു കൈ ഇല്ല എന്ന് തെറ്റിദ്ധരപിപ്പിച്ചായിരുന്നു ഭിക്ഷാടനം നടത്തിയിരുന്നത്.

സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട എസ്ഐ പി ജി അശോക് കുമാറും സംഘവും ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷര്‍ട്ടിനുള്ളില്‍ ഒരു കൈമറച്ച നിലയില്‍ കണ്ടെത്തിയത്.

also read- ലോകകപ്പ് പരാജയത്തില്‍ ഫ്രാന്‍സ് ആരാധകരെ കളിയാക്കി; കണ്ണൂരില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ താന്‍ മറയൂരിലെത്തിയതെന്ന് ഹക്കീം പോലീസിനോട് പറഞ്ഞു. ഇയാളെ താക്കീത് ചെയ്ത ശേഷം സ്വദേശമായ ഉദുമലൈയിലേക്ക് തന്നെ തിരിച്ചയച്ചതായി പോലീസ് അറിയിച്ചു.

Exit mobile version