വേഗത്തിൽ പായുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമം; കൊരട്ടി റെയിൽവെ സ്റ്റേഷനിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച രണ്ടു കുട്ടികൾ വീണു മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരണപ്പെട്ടത്. എറണാകുളത്ത് നിന്ന് വരവെ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്ന് ഇവർ ചാടിയിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

മംഗളൂരു എക്സ്പ്രസും അമൃത എക്സ്പ്രസുമാണ് ഈ സമത്ത് കൊരട്ടിവഴി തൃശൂർ ഭാഗത്തേക്ക് പോയിരുന്നത്. ഇതിൽ ഏത് ട്രെയിനിലാണ് ഇവർ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. ചാടി ഇറങ്ങവെ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം.

Exit mobile version