ഡെറാഡൂണില്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി! ഒരു സ്ത്രീയ്ക്ക് പരിക്ക്

സംഭവ സമയത്ത് ട്രെയിനില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല.

ഡെറാഡൂണ്‍: ഡെറാഡൂണില്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. ഹൗറയില്‍ നിന്നുള്ള ഡൂണ്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. യാത്ര അവസാനിപ്പിച്ച ട്രെയിന്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സംഭവ സമയത്ത് ട്രെയിനില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല. പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന ആള്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു.

Exit mobile version