ആലുവയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു; മരണം കണ്ട് നിന്ന ആള്‍ കുഴഞ്ഞു വീണു, സഹയാത്രികരുടെ സഹായത്താല്‍ യുവാവ് ആശുപത്രിയില്‍

30കാരനായ ഫൈസല്‍ എന്ന യുവാവാണ് മരിച്ചത്.

ആലുവ: ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. അബദ്ധത്തില്‍ ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവരും ഉണ്ട്. ഇപ്പോള്‍ ആലുവയിലാണ് ട്രെയിന്‍ അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആലുവ കമ്പനിപ്പടി തൊരപ്പ് റെയില്‍വേ പാലത്തിന് താഴെ വെച്ച് യുവാവിനെ ട്രെയിന്‍ തട്ടുകയായിരുന്നു. 30കാരനായ ഫൈസല്‍ എന്ന യുവാവാണ് മരിച്ചത്. എന്നാല്‍ മരണം നേരില്‍ കണ്ട മറ്റൊരാള്‍ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. സഹയാത്രികര്‍ ഓടിയെത്തി ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Exit mobile version