ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ ഫ്യൂസ് ഊരി; ശമ്പളം കിട്ടിയില്ലെന്ന് അറിഞ്ഞതോടെ കാശ് അടച്ച് ഫ്യൂസ് തിരികെ സ്ഥാപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നന്മ

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ തൃശൂര്‍ മനക്കൊടി സ്വദേശിയായ വിജി സുശീലന്റെ വീട്ടിലെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരിയത്.

തൃശൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ വീട്ടിലെ ഫ്യൂസ് ഊരി. എന്നാല്‍ ശമ്പളം കിട്ടിാത്തതിനാലാണ് ബില്‍ അടയ്ക്കാത്തതെന്ന് അറിഞ്ഞതോടെ പിരിവിട്ട് കാശ് അടച്ച് ഫ്യൂസ് തിരികെ സ്ഥാപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നന്മ.

also read: നോക്കാനെത്തിയ ആയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, കടുത്ത ശാരീരിക പീഡിനത്തിനിരയാക്കി; അന്‍പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി 53കാരി

അരിമ്പൂര്‍ കുന്നത്തങ്ങാടി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരാണ് പിരിവിട്ട് ബില്ല് അടച്ച് മാതൃകയായത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ തൃശൂര്‍ മനക്കൊടി സ്വദേശിയായ വിജി സുശീലന്റെ വീട്ടിലെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരിയത്.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ലഭിക്കാത്തതുകൊണ്ടാണ് ബില്‍ അടയ്ക്കാത്തതെന്ന് അറിഞ്ഞതോടെ അരിമ്പൂര്‍ കുന്നത്തങ്ങാടി കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ തുക സമാഹരിച്ച് സുശീലന്റെ വൈദ്യുതി ബില്‍ അടയ്ക്കുകയായിരുന്നു. ഇതിനുപിന്നാലെ അഴിച്ചുമാറ്റിയ ഫ്യൂസും പുനസ്ഥാപിച്ചു. തന്നോട് കാണിച്ച സന്മനസിന് സുശീലന്‍ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു.

Exit mobile version