ആലുവ പാലത്തിന്റെ സ്പാനുകള്‍ക്കിടയിലേക്ക് ഫോണ്‍ വീണു: മണിക്കൂറുകള്‍ നീണ്ട സാഹസിക പരിശ്രമം; തിരിച്ചെടുത്ത് ഫയര്‍ഫോഴ്‌സ്

കൊച്ചി: കോളേജ് വിദ്യാര്‍ത്ഥിനിയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ സാഹസികമായി വീണ്ടെടുത്ത് നില്‍കി അഗ്‌നിരക്ഷ സേന. ദേശീയപാതയില്‍ ആലുവ പാലത്തിന്റെ സ്പാനുകള്‍ക്കിടയിലേക്ക് വീണ ഫോണ്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ടെടുത്തത്.

ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ഇടുക്കി നെല്ലിപ്പാറ കപ്പലുമാക്കല്‍ അലീന ബെന്നിയുടെ മൊബൈല്‍ ഫോണാണ് പാലത്തിന്റെ വിടവിലൂടെ താഴേക്ക് വീണത്. സുഹൃത്തിന്റെ സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകുമ്പോഴാണ് വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ ആണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അലീന സുഹൃത്തുക്കളെ കാര്യം അറിയിച്ചു.

Read Also:‘ക്യാമറ ഏത് ആംഗിളില്‍ വച്ചാലും പ്രധാനമന്ത്രിയുടെ പിറകില്‍ വി മുരളീധരന്‍’; ടിജി മോഹന്‍ദാസ്

ഇവരും എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഫോണിലേക്ക് വിളിച്ച് നോക്കിയപ്പോള്‍ റിംഗ് ചെയ്യുന്നത് പാലത്തിന്റെ താഴെ നിന്നാണെന്ന് മനസിലായി. വിടവിലൂടെ നോക്കിയപ്പോള്‍ സ്പാനിന് സമീപത്ത് ഡിസ്പ്ലേ ബ്ലിങ്ക് ചെയ്യുന്നതായി കണ്ടെത്തി. ഇതോടെ വിദ്യാര്‍ത്ഥി സംഘം വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

Exit mobile version