ബെക്കാര്‍ഡി കുപ്പിയില്‍ ചത്ത എട്ടുകാലി, മദ്യക്കുപ്പി തിരികെ ഏല്‍പ്പിച്ച് പരാതി

തിരുവനന്തപുരം: മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് എട്ടുകാലിയെ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിലാണ് എട്ടുകാലിയെ കണ്ടെത്തിയത്.

ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് എട്ടുകാലിയെ കണ്ടെത്തിയത്. കുപ്പിയില്‍ എട്ടുകാലിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആള്‍ തന്നെ തിരികെ ഔട്ട്ലെറ്റില്‍ ഏല്‍പ്പിച്ചു.

Also Read: മൃഗങ്ങള്‍ക്കായുള്ള അഭയ കേന്ദ്രത്തില്‍ വന്‍തട്ടിപ്പ്; ഇല്ലാത്ത മ്ലാവുകളുടെ തീറ്റയില്‍ കൈയിട്ടു വാരി വെട്ടിച്ചത് ഒന്നരക്കോടി രൂപ

ഇതിന് ശേഷം മറ്റൊരു ബ്രാന്‍ഡ് വാങ്ങി പോകുകയും ചെയ്‌തെന്ന് ജീവനക്കാര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ഇയാള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

Exit mobile version