‘സിനിമ ഇൻഡസ്ട്രിയിൽ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല, സുരക്ഷിതമായ ഇടം തന്നെയാണ്’ സ്വാസിക പറയുന്നു

swasika vijay | Bignewslive

മലയാള സിനിമാ സുരക്ഷിതത്വമുള്ള മേഖലയാണെന്ന് വ്യക്തമാക്കി നടി സ്വാസിക. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മളെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാൽ അതിനോട് അപ്പോൾ തന്നെ പ്രതികരിക്കണമെന്നും നടി പറയുന്നു. നമ്മൾ സ്ത്രീകൾക്ക് അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടതും അതാണ് നമ്മൾ ആർജിക്കേണ്ടതും.

നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാൻ ഈ സിനിമ ചെയ്താൽ, ഇത്രയും വലിയ ഹീറോയ്ക്ക് ഒപ്പം അഭിനയിച്ചാൽ ഇത്രയും വലിയ തുക കിട്ടും എന്നൊക്കെ ആലോചിച്ച്, നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. ശേഷം മൂന്ന് നാല് വർഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞു വരുന്നതിൽ എനിക്ക് ലോജിക്ക് തോന്നുന്നില്ല. എനിക്കു നിങ്ങളുടെ സിനിമ വേണ്ട എന്നു പറഞ്ഞ് ഇറങ്ങിവരാൻ സാധിക്കണമെന്ന് സ്വാസിക കൂട്ടിച്ചേർത്തു.

സ്വാസികയുടെ വാക്കുകൾ;

ഡബ്ല്യുസിസി പോലൊരു സംഘടന മലയാള സിനിമയിൽ ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ, അവരുടെ പ്രവർത്തനം എന്താണെന്നു കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാൻ കഴിയൂ. എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കിൽ, ഏതെങ്കിലുമൊരു സിനിമ സെറ്റിൽനിന്ന് മോശം അനുഭവമുണ്ടായാൽ അപ്പോൾത്തന്നെ പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞ് ഞാൻ ഇറങ്ങി വരും. നമ്മൾ സ്ത്രീകൾക്ക് അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടതും അതാണ് നമ്മൾ ആർജിക്കേണ്ടതും.

നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാൻ ഈ സിനിമ ചെയ്താൽ, ഇത്രയും വലിയ ഹീറോയ്ക്ക് ഒപ്പം അഭിനയിച്ചാൽ ഇത്രയും വലിയ തുക കിട്ടും എന്നൊക്കെ ആലോചിച്ച്, നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. ശേഷം മൂന്ന് നാല് വർഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞു വരുന്നതിൽ എനിക്ക് ലോജിക്ക് തോന്നുന്നില്ല. എനിക്കു നിങ്ങളുടെ സിനിമ വേണ്ട എന്നു പറഞ്ഞ് ഇറങ്ങിവരാൻ സാധിക്കണം.

രണ്ടു വർത്തമാനം മുഖത്ത് നോക്കി പറയാനുമുള്ള ധൈര്യം സ്ത്രീകൾക്ക് ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. അത് നമ്മളിൽ ഉണ്ടാകേണ്ട ധൈര്യമാണ്. ഡബ്ല്യുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മൾ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിയില്ല.

അതിനു സമയമെടുക്കും. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാൽ എന്തിനാണ് ഡബ്ല്യുസിസി പോലുള്ള സ്ഥലത്ത് പോയി പറയുന്നത്. പൊലീസ് സ്റ്റേഷനിൽ പറഞ്ഞു കൂടേ, വനിത കമ്മീഷനിൽ പറഞ്ഞുകൂടേ. നിങ്ങൾക്ക് ഇതേക്കുറിച്ച് രക്ഷിതാക്കളോട് പറയാം. സ്വന്തമായി പ്രതികരിച്ച് കൂടെ.

സിനിമ ഇൻഡസ്ട്രിയിൽ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇൻഡസ്ട്രി തന്നെയാണ് ഇത്. നമുക്ക് രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്‌സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീൽഡിൽ നിന്നുകൊണ്ടാണ് ചിലർ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

സിനിമ ഷൂട്ട് കഴിയും വരെ എന്തിനാണ് ഇങ്ങനെ സഹിച്ച് നിൽക്കുന്നത്. നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാൻ ആവശ്യപ്പെടില്ല. നമ്മൾ അടച്ച മുറി നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തു വരില്ല. ഞാൻ അടച്ച മുറി രാവിലെ മാത്രമേ തുറക്കൂ. അസമയത്തു വന്ന് ഒരാൾ വാതിലിൽ മുട്ടിയാൽ എന്തിനാണു തുറന്നുകൊടുക്കുന്നത്. അവർക്ക് സംസാരിക്കാനും കള്ളുകുടിക്കാനും എന്തിനാണ് നമ്മളൊരു സ്‌പേസ് കൊടുക്കുന്നത്. അതിന്റെ ആവശ്യം ഇല്ലല്ലോ.

Exit mobile version