ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസിലായില്ല, എല്ലാവിഷയത്തിലും സ്ത്രീയും പുരുഷനും ഒരുപോലെ മുന്‍പോട്ട് പോകണം; നമിത പ്രമോദ് പറയുന്നു

Feminism | Bignewslive

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ തനിക്ക് മനസിലായിട്ടില്ലെന്ന് പ്രേക്ഷക പ്രിയങ്കരി നമിത പ്രമോദ്. ചുരുങ്ങിയ കാലയളവില്‍ തന്റെതായ സ്ഥാനം മലയാള ചലച്ചിത്ര രംഗത്ത് സ്ഥാനം ഉറപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്നും എല്ലാ വിഷയത്തിലും ആണും പെണ്ണും ഒരേപോലെ ആയിരിക്കണമെന്ന് നമിത പറയുന്നു. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നമിത പറഞ്ഞു. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേയ്ക്ക് എത്തിയത്. തുടര്‍ന്ന് പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Exit mobile version