ചുളിവുകള്‍ക്കും, സ്‌ട്രെച്ച് മാര്‍ക്കുകള്‍ക്കും വണക്കം! ബോഡി ഷെയ്മിങിന് എതിരെ സന്ദേശവുമായി നമിതയുടെ വൈറല്‍ ചിത്രങ്ങള്‍

ശരീര വടിവിന്റേയും തെളിഞ്ഞ തൊലിയുടേയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരില്‍ നടക്കുന്ന വിവേചനങ്ങളെ അഡ്രസ് ചെയ്ത് നടി നമിതയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. താരം ശരീരത്തിലെ ചുളിവുകളും സ്‌ട്രെച്ച് മാര്‍ക്കും വളര്‍ന്നിരിക്കുന്ന രോമങ്ങളുമെല്ലാം വെളിപ്പെടുത്തിയാണ് പുതിയചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരങ്ങള്‍ക്ക് ഉള്‍പ്പടെ വലിയ രീതിയില്‍ ബോഡി ഷെയ്മിങിന് ഇരയാകുന്ന സാഹചര്യത്തിലാണ് സ്വന്തം ശരീരം ഇങ്ങനെയാണെന്ന് പരസ്യമായി വെളിപ്പെടുത്തി നമിത എത്തിയിരിക്കുന്നത്.

അതേസമയം, നമിതയുടെ ഈ നീക്കത്തിന് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഏതു ലുക്കിലും നമിത സുന്ദരിയാണ് എന്ന് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

നാദിര്‍ഷാ ചിത്രം ഈശോയാണ് നമിതയുടേതായി ഒടുവില്‍ റിലീസായ ചിത്രം. കാളിദാസ് ജയറാം നായകനാകുന്ന രജ്‌നി, ഗോകുല്‍ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Exit mobile version