സസ്‌പെന്‍സ് ത്രില്ലറുമായി നമിത പ്രമോദ്; ‘അല്‍ മല്ലു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

സസ്‌പെന്‍സ് ത്രില്ലറുമായി നമിത പ്രമോദ് എത്തുന്നു. ‘അല്‍ മല്ലു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ബോബന്‍ സാമുവലാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രവാസിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതിനെ അവള്‍ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

മിയ ജോര്‍ജാണ് ചിത്രത്തിലെ മറ്റൊരു നായിക. മിഥുന്‍ രമേശ്, ലാല്‍, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ദുബായ്, അബുദാബി എന്നീ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version