വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് ആരോപിക്കുന്നവര്‍ക്കാണ് വര്‍ഗീയത; രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് ആരോപിക്കുന്നവര്‍ക്കാണ് വര്‍ഗീയതയെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. സര്‍ക്കാരിനെതിരായ എന്‍എസ്എസ് പ്രമേയത്തിന്റെ സത്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. പ്രമേയം അവതരിപ്പിക്കാന്‍ എന്‍എസ്എസിന് സ്വാതന്ത്യമുണ്ട്. എന്‍എസ്എസുമായി യാതൊരു അകല്‍ച്ചയുമില്ല. ജാതിക്കെതിരെയാണ് വനിതാ മതിലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സാമുദായിക സംഘടനകളുടെ സഹകരണത്തോടെ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലിനാണ് മതില്‍ ഒരുക്കുന്നത്. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്.

Exit mobile version