മലപ്പുറത്തെ കോളേജ് വിദ്യാര്‍ഥികളുടെ ഫുട്‌ബോള്‍ ആവേശം: പങ്കുവച്ച് പോര്‍ച്ചുഗല്‍ ടീം

മലപ്പുറം: മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് പോര്‍ച്ചുഗല്‍
ഫുട്‌ബോള്‍ ടീം. കൊണ്ടോട്ടി ഇഎംഇഎ കോളേജില്‍ നടന്ന ലോകകപ്പ് ഫാന്‍സ് ഷോയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോര്‍ച്ചുഗലിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ ഇടംപിടിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പോര്‍ച്ചുഗലിനെയും നെഞ്ചിലേറ്റുന്ന ആരാധകര്‍ക്ക് ഇതില്‍ പരം എന്ത് വേണമെന്നാണ് കോളജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആവേശത്തോടെയും സ്‌നേഹത്തോടെയും കോളജ് കോമ്പൗണ്ടില്‍ നിറഞ്ഞാടുമ്പോള്‍ അവര്‍ ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചുകാണില്ല.

പോര്‍ച്ചുഗല്‍ ഫാമിലി കേരള എന്ന ഇന്‍സ്റ്റാഗ്രാം പേജ് ആണ് ആദ്യം കോളജില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചത്. പിന്നീട് ഈ വീഡിയോ പോര്‍ച്ചുഗല്‍ ടീമിന്റെ ഔദ്യോഗിക ടീം ഇന്‍സ്റ്റാഗ്രാം പേജില്‍ സ്റ്റോറിയയായി പങ്കുവച്ചിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങള്‍ വിഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.

Exit mobile version