120 അടി ഉയരമുള്ള റോണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് കാറ്റില്‍ തകര്‍ന്നു വീണു; ആര്‍ക്കും അപകടമില്ല

കൊല്ലാങ്കോട്-പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ടുമരത്തിലെ ഫിന്‍മാര്‍ട്ടില്‍ സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ വലിയ കട്ടൗട്ടാണ് വ്യാഴാഴ്ച ഉച്ചക്കുണ്ടായ കാറ്റില്‍ തകര്‍ന്നത്.

ronaldo

കൊല്ലങ്കോട്: ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച 120 അടി ഉയരമുള്ള റോണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് കാറ്റില്‍ തകര്‍ന്നു. ആര്‍ക്കും അപകടമില്ല. കൊല്ലാങ്കോട്-പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ടുമരത്തിലെ ഫിന്‍മാര്‍ട്ടില്‍ സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ വലിയ കട്ടൗട്ടാണ് വ്യാഴാഴ്ച ഉച്ചക്കുണ്ടായ കാറ്റില്‍ തകര്‍ന്നത്.

also read:ആ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടമല്ല! അടുത്ത കട്ടിലിലെ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്ത 72കാരി അറസ്റ്റില്‍

സമീപത്ത് ആരും ഇല്ലാത്തതിന്നാന്‍ ദുരന്തം ഒഴിവായി. കട്ടൗട്ടിന് ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡ് പുരസ്‌കാരം ലഭിച്ചിരുന്നു. വലിയ കട്ടൗട്ടുകള്‍ സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടത്താന്‍ പഞ്ചായത്ത്, അഗ്‌നി രക്ഷാ സേന എന്നിവ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Exit mobile version