ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണത്തിനിറങ്ങി; ഒടുവില്‍ സ്റ്റേഷനിലെത്തി പിഴയടച്ച് എംഎല്‍എ

ആലപ്പുഴ: നവോത്ഥാനത്തിന്റെ കാഹളമോതി സര്‍ക്കാര്‍ പിന്തുണയോടെ നടത്തപ്പെടുന്ന വനിതാ മതിലിന്റെ പ്രചാരണത്തിനിറങ്ങിയ എംഎല്‍എ യു പ്രതിഭയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വനിതാ മതിലിന്റെ പ്രചാരണാര്‍ഥം ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിനു യു പ്രതിഭ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

പിന്നാലെ, ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനു കായംകുളം പോലീസ് സ്റ്റേഷനില്‍ രാവിലെ തന്നെയെത്തി പ്രതിഭ 100 രൂപയും പിഴയടച്ചു. ഇന്നലെയാണു കായംകുളത്തു വനിതാമതില്‍ പ്രചാരണത്തിനായി വനിതകളുടെ സ്‌കൂട്ടര്‍ റാലി സംഘടിപ്പിച്ചത്. പ്രതിഭ ഉള്‍പ്പെടെ റാലിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

ഇന്ന് പരിപാടിയുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നതോടെയാണു സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് കേസെടുത്തത്. എംഎല്‍എ രാവിലെ തന്നെ പിഴയടച്ച് കേസ് ഒഴിവാക്കുകയും ചെയ്തു.

Exit mobile version