കള്ളക്കഥകളും വ്യാജ പ്രചരണങ്ങളും പുത്തരിയല്ല, പക്ഷെ നെറികെട്ട രാഷ്ട്രീയത്തിലൂടെ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കരുത്..! വ്യാജ വാര്‍ത്ത നല്‍കിയ ജയ്ഹിന്ദ് ടിവിക്കെതിരെ ആഞ്ഞടിച്ച് ചിന്താ ജെറോം; ഡിജിപിയ്ക്ക് പരാതി നല്‍കി

വനിതാ മതില്‍ പര്‍ദ്ദയക്കെതിരെയുള്ള പ്രതിഷേധം കൂടി ആയിരിക്കുമെന്ന് ചിന്ത ജെറോം പറഞ്ഞതായി വ്യാജ വാര്‍ത്ത നല്‍കിയ ജയ്ഹിന്ദ് ടിവിക്കെതിരെ പരാതി. തന്റെ വാക്കുകളെ വളച്ചൊടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി എന്നായിരുന്നു ചിന്തയുടെ പരാതി. ജയ്ഹിന്ദ് ടിവിക്കെതിരെ ഡിജിപിക്കാണ് പരാതി നല്‍കിയത്. ജയ്ഹിന്ദിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്ത നല്‍കിയത്.

കള്ളക്കഥകളും വ്യാജ പ്രചരണങ്ങളും നേരിടുന്നത് ഇതാദ്യമായി അല്ലെന്നും ഇത്തരം പ്രചരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളാറാണ് പതിവ് എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കള്ള പ്രചരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നെറികെട്ട രാഷ്ട്രീയം വ്യക്തമായത് കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ചിന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

കള്ള കഥകളും വ്യാജ പ്രചരണങ്ങളും നേരിടുന്നത് ഇതാദ്യമായി അല്ല. സാധാരണ ഇത്തരം പ്രചരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കള്ള പ്രചരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നെറികെട്ട രാഷ്ട്രീയം വ്യക്തമായത് കൊണ്ട് ഇത്തരം ഒരു വിശദീകരണം ആവശ്യമാണ് എന്നു തോന്നുന്നു. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരളം മുഴുവന്‍ നെഞ്ചേറ്റിയ സമത്വത്തിന്റെയും നവോഥാനത്തിന്റെയും മുദ്രാവാക്യങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള ജനകീയ പോരാട്ടത്തിനായി കേരളം പുതു വര്‍ഷ പുലരിയില്‍ ഒന്നിച്ചു കൈകോര്‍ക്കും. ഇതില്‍ അസ്വസ്ഥരായ ചില കുബുദ്ധികള്‍ അവസാന അടവ് എന്ന നിലയില്‍ നടത്തുന്ന ഇത്തരം പ്രചരണങ്ങളെ കേരളം അര്‍ഹിക്കുന്ന അവഗണയോടെ തള്ളികളയും. കാരണം ആരുടെയെങ്കിലും സത്യാനന്തര രാഷ്ട്രീയത്തിന് വഴങ്ങുന്ന മണ്ണല്ല നവോഥാന കേരളത്തിന്റേത്.

Exit mobile version