ഇതിലും വലിയ മെസി ഇനി സ്വപ്‌നങ്ങളില്‍ മാത്രം; രണ്ട് ലക്ഷം ചെലവില്‍ 23 നില കെട്ടിടത്തില്‍ ഉയര്‍ന്ന് നിന്ന് മഞ്ചേരിയിലെ മെസി

മഞ്ചേരി: ലോകകപ്പ് ഫുടിബോള്‍ ആരവം കട്ഔട്ടിന്റെ മേന്മയിലേക്കും കൂടി വഴിമാറിയ ലോകകപ്പാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ പുള്ളാവൂരിലെ താരങ്ങളുടെ കട്ടൗട്ട് വലിയ വാര്‍ത്തയാകുന്നതിനിടെ ഇപ്പോഴിതാ 150 അടി ഉയരത്തില്‍ മെസിയെ ഉയര്‍ത്തി ഞെട്ടിച്ചിരിക്കുകയാണ് മഞ്ചേരി.

ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ആയ ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയരമുള്ള മെസിയുടെ ഫ്‌ലെക്‌സ് ഉയര്‍ത്തിയാണ് മഞ്ചേരി അമ്പരപ്പിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിസേഷന്‍ (ഐഎംഎ) കവളങ്ങാട് നിര്‍മിക്കുന്ന 23 നില കെട്ടിട സമുച്ചയത്തിലാണ് മെസിയുടെ കൂറ്റന്‍ ഫ്‌ലെക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

രണ്ട് ലക്ഷത്തോശളം രൂപ ചെലവിലാണ് കട്ടൗട്ട് സ്ഥാപിച്ചതെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. 17 നില ഉയരത്തിലാണ് ഈ ഫ്‌ലെക്‌സ്. 150 അടി ഉയരവും 40 അടി വീതിയുമുള്ള 6 ഭാഗങ്ങളാക്കിയാണ് ഫ്‌ലെക്‌സ് തയാറാക്കിയത്.

also read-,ചതിക്കുഴിയില്‍ വീഴരുതേ…! മാസം 30000 രൂപ ശമ്പളം, പെന്‍സില്‍ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്ത് സോഷ്യല്‍മീഡിയയില്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവം

അതേസമയം, കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഓരോ നിലയിലെയും സ്‌കാഫോള്‍ഡ് പ്രയോജനപ്പെടുത്തിയാണ് ഞായറാഴ്ച വൈകിട്ട് എട്ടരയോടെ ഇരുപതോളം തൊഴിലാളികള്‍ ഫ്‌ലെക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

Exit mobile version