കുറ്റ്യാടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി..! 3 പേര്‍ക്ക് ഗുരുതര പരുക്ക്

കുറ്റ്യാടി: കുറ്റ്യാടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പറമ്പത്ത് അബ്ദുള്ള മുസ്ല്യാറുടെ പറമ്പിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ അബ്ദുള്ള മുസ്ല്യാരുടെ മകന്‍ സാലിമിന്റെ രണ്ട് കൈപ്പത്തിയും മുറിച്ച് മാറ്റി. മറ്റ് രണ്ടുപേര്‍ക്കും സാരമായി പരിക്കേറ്റു.

അര്‍ധരാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. എന്നാല്‍ സ്‌ഫോടനവിവരം മറച്ചുവെന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version