പ്രണയത്തിന്റെ ഓര്‍മ്മ, വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ കമിതാക്കളുടെ പേരുകള്‍ നിറയുന്നു, ഒടുവില്‍ ഗ്രില്ലിട്ട് നടപടിയുമായി ദേവസ്വം

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രം തെക്കേ ഗോപുരനടയില്‍ കമിതാക്കള്‍ പേരെഴുതി വെയ്ക്കുന്നത് തടയാന്‍ ഗ്രില്ലിട്ട് ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിന്റെ ചുവരുകള്‍ കമിതാക്കള്‍ പേരെഴുതി വൃത്തികേടാക്കുന്നത് വര്‍ധിച്ചതോടെയാണ് നടപടി.

ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുളള നിര്‍മ്മിതിയിലാണ് കമിതാക്കള്‍ കല്ലുകൊണ്ട് പേരെഴുതി വൃത്തികേടാക്കിയിരിക്കുന്നത്. ഇവിടെ കുത്തിവരച്ചിടുന്നവരോട് പലതവണ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടും കാര്യമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ദേവസ്വത്തിന്റെ നടപടി.

also read: പ്രായം 90 പിന്നിട്ടു, വിശ്രമിക്കണമെന്ന മക്കളുടെ ഉപദേശത്തിനും വഴങ്ങില്ല; പാട്ടുപാടിയും കളിപറഞ്ഞും സുന്ദരി മുത്തശ്ശിയുടെ ലോട്ടറി വിൽപ്പന

ദേവസ്വം അംഗങ്ങളും, പൊലീസും, സുരക്ഷാ ജീവനക്കാരും പറഞ്ഞിട്ടും ചുമരില്‍ എഴുതുന്നത് നിര്‍ത്താതെ വന്നതോടെയാണ് ഗ്രില്ലിടാന്‍ തീരുമാനിച്ചത്. അതേസമയം, തൃശൂര്‍ പൂരം നടക്കുമ്പോള്‍ എടുത്തുമാറ്റാനാകുന്ന തരത്തിലാണ് ചുമരില്‍ ഗ്രില്ല് സ്ഥാപിച്ചിട്ടുളളത്.

also read: ചികിത്സയ്ക്ക് പോയ യുവതിയുടെ രണ്ട് വൃക്കയും ‘മോഷ്ടിച്ചു’; ഡോക്ടർ ഒളിവിൽ, ക്ലിനിക്ക് ഉടമ അറസ്റ്റിൽ! സുനിതാ ദേവി ജീവൻ നിലനിർത്തുന്നത് ഡയാലിസിലൂടെ

ചുമരുകള്‍ വൃത്തികേടാക്കുന്നത് സ്വഭാവ വൈകൃതമെന്ന് പറയേണ്ടി വരുമെന്ന് ദേവസ്വം മാനേജര്‍ പറഞ്ഞു. ഒന്നര വര്‍ഷത്തോളമായി ഇങ്ങനെ എഴുതാന്‍ തുടങ്ങിയിട്ട്. ചരിത്ര പ്രാധാന്യമുളള ക്ഷേത്രം വികൃതമാക്കുന്നത് മാനസികരോഗമല്ലാതെ വേറെ എന്താണെന്ന് ദേവസ്വം മാനേജര്‍ പി കൃഷ്ണ കുമാര്‍ ചോദിച്ചു.

Exit mobile version