വിരലിലെണ്ണാവുന്ന ചില പോലീസുകാരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയിലെ കളങ്കിതര്‍ക്ക് എതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്ക് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പോലീസുാകര്‍ തന്നെ തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‌ദേശിച്ചു. അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവൃത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കാന്‍ പറ്റില്ലെന്നും അത്തരം ആളുകളുടെ പ്രവൃത്തി സേനയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി താക്കീത് ചെയ്തു.

ALSO READ- പോക്‌സോ കേസ് ഇരയായ 17കാരിയോട് പോലീസിന്റെ ക്രൂരത; കൈയ്യേറ്റം ചെയ്ത എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു; പോക്‌സോ കുറ്റം ചുമത്തി

അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയും സേനയ്ക്ക് ഇല്ല. മോശം പ്രവൃത്തി നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൊതുസമൂഹം കേള്‍ക്കുന്നത്. അടുത്തകാലത്തായി നിരവധി കേസുകളിലാണ് പോലീസുകാര്‍ക്ക് എതിരെ വലിയ രീതിയിലുള്ള ആരോപമങ്ങളും വീഴ്ചകളും ഉന്നയിക്കപ്പെട്ടത്.

Exit mobile version