ജിമ്മില്‍ വ്യായാമം ചെയ്യവെ കുഴഞ്ഞുവീണു, പ്രമുഖ നടന് ദാരുണാന്ത്യം, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ മാറാതെ സിനിമാലോകം

മുംബൈ: ജിമ്മില്‍ വ്യായാമം ചെയ്യവെ പ്രമുഖ നടന് ദാരുണാന്ത്യം. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്ത് വീര്‍ സൂര്യവംശിയാണ് അന്തരിച്ചത്.

സിദ്ധാന്തിന്റെ മരണവിവരം നടനും മുന്‍ ക്രിക്കറ്റ് താരവുമായ സലില്‍ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമാ നിര്‍മാതാവ് അനു രഞ്ജന്‍, ടിവി താരം ജയ് ഭാനുശാലി, കിഷ്വര്‍ മെര്‍ച്ചന്റ് തുടങ്ങിയവര്‍ സിദ്ധാന്തിനെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവച്ചു.

also read: ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിയില്ല: ജയിലില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കും; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും

മംമ്താ ആന്‍ഡ് ഖുസും എന്ന ടിവി ഷോയിലൂടെയാണ് സിദ്ധാന്ത് താരമായത്. ആനന്ദ് സൂര്യവംശി എന്നായിരുന്നു ആദ്യപേര്. 2001ല്‍ ഖുസും ടിവി ഷോയിലാണ് അരങ്ങേറ്റം. ജനകീയ പരിപാടികളായ കണ്‍ട്രോള്‍ റൂം, കൃഷ്ണ അര്‍ജുന്‍, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.

also read: മകളുടെ കല്ല്യാണത്തിന് സ്വരൂക്കൂട്ടിയ അരലക്ഷം രൂപ നഷ്ടമായി: ആക്രി വില്‍പ്പനക്കാരിയ്ക്ക് പണം കണ്ടെത്തി നല്‍കി മാതൃകയായി പോലീസ്

സിദ്ദി ദില്‍ മാനേ നാ എന്ന ഷോയിലാണ് ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇറ ചൗധരിയാണ് ആദ്യ ഭാര്യ. 2015ല്‍ ആണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത്. 2017ല്‍ മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ സിദ്ധാന്ത് വിവാഹം കഴിച്ചു.

Exit mobile version