കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയില്ല, വിദ്യാര്‍ത്ഥികള്‍ പോകുന്നതിന് മുന്‍പേ വീട്ടിലേക്ക് മടങ്ങി സ്‌കൂള്‍ ജീവനക്കാര്‍, ഏഴാംക്ലാസ്സുകാരിയെ കാണാതായ സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട്: പാലക്കാട് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കാണാതായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സ്‌കൂളിലെത്തിയ നാട്ടുകാര്‍ സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നുവെന്നും ആരോപിച്ചു.

also read: എന്ത് കഴിച്ചാലും ഛര്‍ദിയും വയറ് വേദനയും; 13 കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 1.2 കിലോ മുടി, അമ്പരന്ന് ഡോക്ടര്‍മാര്‍

കാണാതായ വിദ്യാര്‍ത്ഥിനിടെ കഴിഞ്ഞ ദിവസം ഒമ്പത് മണിയോടെയാണ് കണ്ടെത്തിയത്. കുട്ടിയുടെ കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ പിടിവലി നടന്നതിന്റെയോ ബലം പ്രയോഗിച്ചതിന്റെയോ പാടുകളില്ല.

also read: 10-ാം ക്ലാസുകാരിക്ക് കടുത്ത വയറുവേദന, ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞു, ഗർഭിണിയെന്ന്; രണ്ടാനച്ഛൻ മുങ്ങി

സംഭവത്തില്‍ നാട്ടുകല്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. സ്വയം ഒളിച്ചിരുന്നതാണെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

Exit mobile version