15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസി. എൻജിനീയർ അറസ്റ്റിൽ; വിജിലൻസ് ഉദ്യോഗസ്ഥൻ എത്തിയത് കൈലിയും ഷർട്ടും ധരിച്ച് മഫ്തിയിൽ

പാരിപ്പള്ളി: 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയർ അറസ്റ്റിൽ. എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയർ കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ സ്വദേശി ജോണി ജെ.ബോസ്‌കോയാണ് വിജിലൻസിന്റെ പിടിയിലായത്. ചാത്തന്നൂർ കുമ്മല്ലൂർ സ്വദേശി സജയൻ കൊടുത്ത പണം വാങ്ങുമ്പോഴാണ് പിടികൂടിയത്.

കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിലെ നാലരലക്ഷം രൂപയുടെ രണ്ടു പദ്ധതികളും മൂന്നരലക്ഷം രൂപയുടെ മറ്റൊരു പദ്ധതിയുമുൾപ്പെടെ 12.5 ലക്ഷം അടങ്കൽ തുകയിൽ പണിയുന്ന പുത്തൻപാലം-പുതിയപാലം, ചാവർകാവ്-ചെറുകാവ്, ഊഴായ്‌ക്കോട് -വെട്ടിക്കലഴികം എന്നീ മൂന്നു റോഡുകൾക്കായി അസിസ്റ്റന്റ് എൻജിനീയർ രണ്ടുശതമാനം കമ്മിഷൻ തുക ആവശ്യപ്പെട്ടിരുന്നു.

പ്ലസ്ടുവിന് 92% മാര്‍ക്കുണ്ടായിട്ടും പണമില്ലാതെ പഠനം പാതിവഴിയില്‍, വിദ്യാര്‍ത്ഥിക്കായി അഭ്യര്‍ത്ഥിച്ച് ആലപ്പുഴ കളക്ടര്‍, പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുത്ത് അല്ലു അര്‍ജുന്‍

ഇതിൽ നിന്ന് ആദ്യഗഡുവായ 15,000 രൂപ വാങ്ങുന്നതിനിടെയാണ് ജോണി പിടിയിലായത്. ദിവസങ്ങളായി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പരാതിക്കാരന്റെ ബന്ധു ഏറ്റെടുത്ത കരാറുകളുടെ തുക ലഭിക്കുന്നതിന് കമ്മിഷൻ ആവശ്യപ്പെട്ടെന്നാണ് സജയൻ വിജിലൻസിൽ പരാതി നൽകിയത്. തുടർന്ന് ഇതിന്റെ ആദ്യഗഡു നൽകാൻ നോട്ടുകളുടെ ക്രമനമ്പർ രേഖപ്പെടുത്തി ഫിനോൽഫ്തലിൻ പുരട്ടിയ 15,000 രൂപ വിജിലൻസ് നൽകി.

മഫ്ത്തിയിലായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റന്റ് എൻജിനീയറുടെ കാബിനിൽവെച്ച് പണം കൈമാറുന്ന വേളയിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി. ഹരിവിദ്യാധരൻ, സി.ഐ.മാരായ വി.ജോഷി, ജയകുമാർ, ഗസറ്റഡ് ഓഫീസർമാരായ ടി.പ്രകാശ്, സുദർശനൻ, എ.എസ്.ഐ. ജയഘോഷ്, സി.പി.ഒ.മാരായ ഷിബു സക്കറിയ, ശരത്, രജീഷ്, ദീപൻ, നവാസ്, ഗോപകുമാർ, അമ്പിളി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Exit mobile version