നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിന് പുറകില്‍ ബൈക്ക് ഇടിച്ചുകയറി, മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം, നാടിനെ നടുക്കി അപകടം

ആലപ്പുഴ: നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിന് പുറകില്‍ ബൈക്ക് ഇടിച്ചുകയറി മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് അപകടം സംഭവിച്ചത്.

23 വയസുകാരായ അഭിജിത്ത്, ആല്‍വിന്‍, വിജോയ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‌ച്ചെ ഒരുമണിക്കാണ് നാടിനെ നടുക്കിയ അപകടം.

also read; വെല്ലുവിളി എങ്കിൽ വെല്ലുവിളി! ആ കട്ട് ഔട്ടുകൾ 3 ദിവസങ്ങളിൽ പെരുമന വലിച്ചെറിഞ്ഞിരിക്കും; മെസി,നെയ്മർ ആരാധകരോട് അഡ്വ. ശ്രീജിത്ത് പെരുമന

അരൂര്‍ സ്വദേശികളാണ് മരിച്ച അഭിജിത്തും ആല്‍വിനും , ബിജോയ് ചന്തിരൂര് സ്വദേശിയുമാണ്. ബിജോയിയുടെ വീട്ടില്‍ വെച്ച് ബന്ധുവിന്റെ ഒരു ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങില്‍ സംബന്ധിച്ചശേഷം പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം.

also read; കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനമേറ്റ കുട്ടിയെ തൊട്ട് മുന്‍പ് മറ്റൊരാളും മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്; ആളെ തേടി പോലീസ്

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സ്‌കൂള്‍ ബസിന് അടിയിലേക്ക് ഇടിച്ചുകയറി തകര്‍ന്ന നിലയിലായിരുന്നു. അഭിജിത്തും ആല്‍വിനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബിജോയ് വര്‍ഗീസ് ഇന്നു രാവിലെയാണ് മരിച്ചത്.

Exit mobile version