ജോലിക്കിടെ എക്സ്റ്റന്‍ഷന്‍ ബ്ലോക്‌സില്‍ നിന്ന് വൈദ്യുതാഘാതമേറ്റു, ഇരുപത്തിയെട്ടുകാരന് ദാരുണാന്ത്യം

death| bignewslive

ഇടുക്കി: ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടുക്കിയിലാണ് സംഭവം. ഒന്‍പതേക്കര്‍ മറ്റപ്പള്ളിക്കവല കാലാമുരിങ്ങയില്‍ കെ വി ആഗസ്റ്റിയുടെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു.

വണ്ടന്‍മേട് ചേറ്റുകുഴിയിലായിരുന്നു സംഭവം. ആല്‍വിന്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ ഏലം സ്റ്റോര്‍ നിര്‍മാണത്തിന്റെ ഭാഗമായുള്ള വൈദ്യുതീകരണ ജോലിക്കിടെയാണ് അപകടം ഉണ്ടായത്.

also read: വെടിയേറ്റ് ഇമ്രാന്‍ ഖാന്‍ ആശുപത്രിയില്‍; ഒരാള്‍ പിടിയില്‍; ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; നിരീക്ഷിക്കുകയാണ് എന്ന് ഇന്ത്യ

വീട്ടില്‍ നിന്നും ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനായി സ്ഥാപിച്ചിരുന്ന എക്സ്റ്റന്‍ഷന്‍ ബ്ലോക്‌സില്‍ നിന്നാണ് യുവാവിന് വൈദ്യുതാഘാതം ഏറ്റത്. ഷോക്കേറ്റ് യുവാവ് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പുറ്റടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: ഉറങ്ങുന്ന മകളെ മുന്‍സീറ്റില്‍ ഇരുത്തി, ജീവിക്കാനായി ഊബര്‍ ടാക്‌സി ഓടിക്കുന്ന വനിത ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ താരമായി പെണ്‍കരുത്ത്

വണ്ടന്‍മേട് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ശവസംസ്‌ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. അമ്മ ആന്‍സി. സഹോദരന്‍ മാര്‍ട്ടിന്‍.

Exit mobile version