ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

എടച്ചേരി സ്വദേശി നിജേഷും മക്കളുമാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിക്കു പരാതി നല്‍കിയത്.

pocso case | Bignewslive

കോഴിക്കോട്: ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കിയതായി പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുന്‍ എസ്‌ഐ സമദിനെതിരെയാണ് പരാതി.

എടച്ചേരി സ്വദേശി നിജേഷും മക്കളുമാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിക്കു പരാതി നല്‍കിയത്. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്ന് നിജേഷ് പറയുന്നു. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു.

ഇവര്‍ തമ്മിലെ ബന്ധം ചോദ്യം ചെയ്താല്‍ വീണ്ടും കേസില്‍ കുടുക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് പറയുന്നു. നിജേഷിന്റെ പരാതിയില്‍ നേരത്തെ സമദിനെ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതി.

also read: പ്രണയം നടിച്ച് ഷാരോണിനെ കൊന്നു; ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല, പരമാവധി ശിക്ഷ നല്‍കണമെന്ന് ഷംന കാസിം

അതേസമയം, ഗുജറാത്തില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 60ലേറെ പേര്‍ മരിച്ചു. തലസ്ഥാന നഗരമായ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ മോര്‍ബിയിലാണ് അപകടമുണ്ടായത്.

മരണസംഖ്യ 60 കടന്നതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെര്‍ജയാണ് അറിയിച്ചത്. നിലവില്‍ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് അദ്ദേഹം. ഞായറാഴ്ച വൈകിട്ട് 6.30നാണ് മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണത്.

Exit mobile version