‘സിനിമ ഗാനങ്ങളും നാടന്‍ പാട്ടുകളും റോക്ക് മ്യൂസിക്കാക്കിയല്ലേ നിങ്ങള്‍ പ്രശസ്തരായത്’: തൈക്കൂടം ബ്രിഡ്ജിനെതിരെ സോഷ്യല്‍മീഡിയ

കൊച്ചി: കന്നഡ ചിത്രം ‘കാന്താര’ സിനിമയിലെ ‘വരാഹ രൂപം’ എന്ന ഗാനവും തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസവും’ തമ്മിലുള്ള സാദൃശ്യമാണ് വൈറലാകുന്നത്. നവരസയുടെ പാട്ട് കോപ്പിയടിച്ചതാണെന്ന് തൈക്കൂടം ബ്രിഡ്ജ് ആരോപിക്കുന്നു. തൈക്കൂടത്തിന് സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

എന്നാലിപ്പോള്‍ തൈക്കൂടത്തിനെതിരെ എത്തിയിരിക്കുകയാണ് ഒരു വിഭാഗം.
സിനിമ ഗാനങ്ങളെയും നാടന്‍ പാട്ടുകളേയും റോക്ക് മ്യൂസിക്കാക്കി ക്രെഡിറ്റ് കൊടുക്കാതെ തൈക്കൂട ബാന്‍ഡ് പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍.

”ചെക്കേലടിക്കുന്നുണ്ടേ….”, ”അപ്പോഴേ പറഞ്ഞില്ലേ….” എന്നിങ്ങനെയുള്ള നാടന്‍ പാട്ടുകള്‍ക്ക് ക്രെഡിറ്റോ ആ പാട്ടുകളുടെയൊക്കെ ചരിത്രമോ പറയാനുള്ള മനസ് ബാന്‍ഡ് കാണിക്കണം എന്നും ഒരു ജനതയുടെ ചരിത്രത്തിന് വില കൊടുക്കുന്നില്ല എന്നുണ്ടെങ്കില്‍ അത് ഇരട്ടത്താപ്പാണ് എന്നുമാണ് സോഷ്യല്‍ മീഡിയ യില്‍ നിറയുന്ന പ്രതികരണങ്ങള്‍.

മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ പഴയ ഗാനങ്ങള്‍ റോക്ക് മ്യൂസിക്ക് ചേര്‍ത്തവതരിപ്പിക്കുന്ന തൈക്കൂടം ടീമിനും ഹരീഷ് രാമകൃഷ്ണനും, ബിജിബാലും ടീമിനുമൊക്കെ കേരളത്തിലെ നാടന്‍ പാട്ടുകളുടെ പിതൃത്വം ആരെങ്കിലും പതിച്ചു നല്‍കിയിട്ടുണ്ടോ??

ഇവിടുത്തെ നാടന്‍ പാട്ടും പുള്ളുവന്‍ പാട്ടും തെയ്യവും തിറയും ഒക്കെ വെച്ച് കഴിവുള്ളവര്‍ നല്ല സംഗീതം ചെയ്യും. നല്ലതാണെങ്കില്‍ അവരെ ഭാഷ നോക്കാതെ നാട് നോക്കാതെ മലയാളികള്‍ സ്വീകരിക്കുകയും ചെയ്യും, എന്നാണ് മറ്റൊരു കമന്റ്

പാട്ട് കോപ്പിയടിച്ചതാണെന്നും പകര്‍പ്പാവകാശ ലംഘനമാണ് നടന്നതെന്നും തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡ് അവകാശപ്പെടുന്നു. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സൃഷ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ബാന്‍ഡ്.

തിയേറ്ററുകളില്‍ കാണികള്‍ക്കിടെ ആവേശം നിറയ്ക്കുന്ന പാട്ടാണ് വരാഹരൂപം. ഗാനം റിലീസ് ആയതിന് പിന്നാലെയാണ് കോപ്പിയടിയാണെന്ന ആരോപണവുമായി പലരും രംഗത്തെത്തിയത്. ഗായകന്‍ ശിവരാമ കൃഷ്ണനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also:‘രക്തത്തിന് പകരം ജ്യൂസ്’: രോഗി മരിച്ചതിന് പിന്നാലെ ആശുപത്രി പൊളിക്കാന്‍ നിര്‍ദേശം
ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഗാനത്തിന് എതിരെയുയര്‍ന്ന വിവാദങ്ങളെ തള്ളിക്കൊണ്ട് അജനീഷും രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയ്തിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു.

Exit mobile version