‘രക്തത്തിന് പകരം ജ്യൂസ്’: രോഗി മരിച്ചതിന് പിന്നാലെ ആശുപത്രി പൊളിക്കാന്‍ നിര്‍ദേശം

ലഖ്നൗ: അത്യാസന്ന നിലയിലായ ഡെങ്കിപ്പനി ബാധിച്ച രോഗിയ്ക്ക് രക്തത്തിന് പകരം ജ്യൂസ് കയറ്റി മരിച്ച സംഭവത്തില്‍ ആശുപത്രി പൊളിച്ചു നീക്കാന്‍ ഉത്തരവ്. വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ ആശുപത്രി ഒഴിയാനാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ആശുപത്രി സീല്‍ ചെയ്തു.

അനുമതിയില്ലാതെയാണ് പ്രയാഗ് രാജ് എന്ന സ്വകാര്യ ആശുപത്രി നിര്‍മ്മിച്ചതെന്നും അധികൃതര്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ വിവിധ രക്ത ബാങ്കുകളില്‍ നിന്ന് പ്ലേറ്റ്ലറ്റുകള്‍ ശേഖരിച്ച് വില്ക്കുന്നുണ്ടെന്നും സംസ്ഥാനത്ത് വ്യാപകമായി വ്യാജ പ്ലേറ്റ്ലെറ്റുകളുടെ വില്‍പ്പന നടക്കുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് ഷൈലേശ് കുമാര്‍ പാണ്ഡെ പറഞ്ഞു.

പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ സെന്ററില്‍ നിന്ന് നല്‍കിയ പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ രക്തബാഗില്‍ ജ്യൂസ് ആയിരുന്നുവെന്ന് രോഗിയുടെ കുടുംബം ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ രക്തബാഗിലെ ഒരെണ്ണം ഉപയോഗിച്ചതിന് പിന്നാലെ രോഗിയുടെ നില വഷളാകുകയായിരുന്നു.

Read Also: ‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’: വിഷ്ണുപ്രിയയുടെ അധ്യാപകന്റെ പോസ്റ്റ് വിവാദം

തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിടെ വെച്ച് രോഗിയുടെ ശരീരത്തില്‍ കയറ്റിയത് രക്തമല്ലെന്നും ജ്യൂസ് പോലുള്ള എന്തോ വസ്തുവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു എന്നാണ് കുടുംബം ആരോപിച്ചത്.

Exit mobile version